കേരളത്തിലെ വിവിധ ജില്ലകളിലായി പുതിയ സർക്കാർ, താൽക്കാലിക, കരാർ നിയമന അവസരങ്ങളും തൊഴിൽമേളകളും. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോബ് ഫെയർ, ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സെന്റർ തൊഴിൽമേള, നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡ്രൈവർ നിയമനം, അരിമ്പ്ര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സോളാർ LED ടെക്നീഷ്യൻ അധ്യാപക ഒഴിവ്, മലബാർ സ്പെഷ്യൽ പൊലീസ് ക്യാമ്പ് ഫോളോവർ, പിന്നാക്ക വിഭാഗ വികസന വകുപ്പിലെ താൽക്കാലിക ക്ലർക്ക്, ഇടുക്കിയിലെ വെറ്ററിനറി ഡോക്ടർ നിയമനം തുടങ്ങിയ അവസരങ്ങളുടെ വിശദാംശങ്ങൾ അറിയാം.

SSLC മുതൽ പ്ലസ് ടു, ബിരുദം, B.Tech, ITI, BVSc & AH തുടങ്ങിയ വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അപേക്ഷാ അവസാന തീയതി, വാക്ക് ഇൻ ഇന്റർവ്യൂ, യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ജോബ് ഫെയർ

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 28 ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. പെരിന്തൽമണ്ണയിലെ വി2 റീറ്റെയ്ൽ, വയനാട്, മലപ്പുറം, പാലക്കാട് ഷോറൂമുകളുള്ള ബ്യൂട്ടി മാർക്ക്, വെൽ വിൻ ഗ്രൂപ്പ്, മഞ്ചേരി എം.എ.എൽ.ഇ ട്രസ്റ്റ്, ആദിത്യ ബിർള ക്യാപിറ്റൽ എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം.

മുൻപ് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം സൗജന്യമാണ്. അല്ലാത്തവർക്ക് 300 രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഉദ്യോഗാർത്ഥികൾ ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയുടെ ആറ് പകർപ്പുകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0483-2734737, 8078428570.

എംപ്ലോയബിലിറ്റി സെന്ററിന്റെ തൊഴിൽമേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ തൊഴിൽമേള സംഘടിപ്പിക്കും.

രാവിലെ 11ന് ആരംഭിക്കുന്ന തൊഴിൽമേളയിൽ പത്താം ക്ലാസ് മുതൽ പ്ലസ്ടു, ബിരുദം, എൻജിനീയറിങ് ഡിപ്ലോമ/ പോളിടെക്നിക്, ബി.ടെക്, ഐ.ടി.ഐ എം.എം.വി, ഐ.ടി.ഐ ഡീസൽ മെക്കാനിക്ക്, ഐ.ടി.ഐ ആട്ടോമൊബൈൽ, ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

എംപ്ലോയബിലിറ്റി സെന്ററിൽ ഒറ്റത്തവണ 300 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനായി ആധാർ കാർഡ് കൊണ്ടുവരണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനവും ലഭ്യമാക്കും. വിവരങ്ങൾക്ക്: 8921916220, 0471-2992609.


എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള

തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 രാവിലെ 11ന് ആറ്റിങ്ങൽ ഗവ. ഐ. ടി. ഐയിലാണ് തൊഴിൽ മേള നടക്കുന്നത്.

മിനിമം പത്താം ക്ലാസ് യോഗ്യത മുതൽ പ്ലസ് ടു, ബിരുദം, എഞ്ചിനീയറിംഗ് ഡിപ്ലോമ/പോളിടെക്നിക്, ബി ടെക്, ഐ.റ്റി.ഐ, എം.എം. വി , ഐ.റ്റി.ഐ ഡീസൽ മെക്കാനിക്ക്, ആട്ടോമൊബൈൽ, ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് എന്നീ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 04712992609

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനം

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡ്രൈവര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് ജയവും സാധുതയുള്ള ഹെവി ഡ്യൂട്ടി ലൈസന്‍സും ലൈസന്‍സ് ലഭിച്ച ശേഷമുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 25-ന് വൈകുന്നേരം അഞ്ചിനകം ആശുപത്രി ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍- 04931 220351.


അധ്യാപക ഒഴിവ്

അരിമ്പ്ര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഒഴിവുള്ള വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ സോളാര്‍ എല്‍.ഇ.ഡി.ടക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 28-ന് വി.എച്ച്.എസ്.സി.ഓഫീസില്‍ നടക്കും.

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങിലോ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങിലോ ഉള്ള ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 9895440321.

എം.എസ്.പിയിൽ ക്യാമ്പ് ഫോളോവർ നിയമനം

മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് കുക്ക് വിഭാഗത്തിൽ ക്യാമ്പ് ഫോളോവർമാരെ താത്കാലികമായി നിയമിക്കുന്നു.

പ്രായോഗിക പരീക്ഷയും അഭിമുഖവും സെപ്റ്റംബർ 28 ന് രാവിലെ 10 മണിക്ക് മലപ്പുറം മലബാർ സ്പെഷ്യൽ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകണം. മാർക്കിന്റെ അടിസ്ഥാനത്തിൽ സെലക്ട് ലിസ്റ്റ് തയ്യാറാക്കി ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണന പ്രകാരം താത്കാലിക ചുമതല നൽകും.

പ്രതിദിനം 750 രൂപ നിരക്കിൽ മാസം പരമാവധി 20,250 രൂപ വരെ വേതനം ലഭിക്കും. ഒഴിവുകൾ താത്കാലികമാണെന്നും ഇവരെ ഈ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ലെന്നും എം.എസ്.പി കമാൻഡന്റ് അറിയിച്ചു.


പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് താത്കാലിക ക്ലർക്ക്

പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷിക്കാം.

വകുപ്പ് ഡയറക്ടറേറ്റിൽ മൂന്നും, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ ഓഫീസുകളിൽ ഓരോ ജീവനക്കാരുടെയും ഒഴിവുകളാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം.

അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ ൽ ലഭ്യമാണ്. ഇ -മെയിൽ :bcdderanakulam@gmail.com ഫോൺ: 0484 2983130.

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പില്‍ ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും തൊടുപുഴ, ഇടുക്കി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള ബി.വി.എസ്.സി ആന്‍ഡ് എ.എച്ച് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന്് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് ജില്ലാ മ്യഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേഡ് വെറ്ററിനറി സര്‍ജന്‍മാരെയും പരിഗണിക്കും.