കേരളത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലുമായി പുതിയ ജോലി അവസരങ്ങൾ. കേരള യൂണിവേഴ്സിറ്റി മോഡൽ കരിയർ സെന്ററിന്റെ സൗജന്യ തൊഴിൽമേള, കാസർഗോഡ് സർക്കാർ സ്ഥാപനത്തിലെ കേസ് വർക്കർ, സെന്റർ അഡ്മിനിസ്ട്രേറ്റർ താൽക്കാലിക ഒഴിവുകൾ, കേരള വനിതാ കമ്മിഷനിലെ പ്രോജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ IPRIC-K പ്രോജക്ട് ഫെല്ലോ വാക്ക്-ഇൻ ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ അറിയാം.

Plus Two, Degree, BBA, MBA, നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി തുടങ്ങിയ വിവിധ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. തൊഴിൽമേളയുടെ രജിസ്ട്രേഷൻ, അപേക്ഷാ അവസാന തീയതി, ഇന്റർവ്യൂ തീയതി, പ്രായപരിധി, പ്രവൃത്തിപരിചയം, അപേക്ഷാ രീതി എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.

സൗജന്യ തൊഴിൽ മേള

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഒക്ടോബർ 6 രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

പ്ലസ് ടു, ഡിഗ്രി, ബിബിഎ, എംബിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നടത്തുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ https://tinyurl.com/4a354pny ൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 0471-2304577 / Model Career Centre-Thiruvananthapuram ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.

കേസ് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവ്

കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത കേസ് വർക്കർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദവും, ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 01/01/2026 ന് 25 നും 40 നും മധ്യേ.

താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.

അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവ്

കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സെന്റർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പ്രായപരിധി 01/01/2026 ന് 25 നും 40 നും മധ്യേ. താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ

കേരള വനിത കമ്മിഷനിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ (55,200-1,15,300) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന വനിതാ-ശിശു വികസന വകുപ്പിലുള്ള ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർമാർ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർമാർ എന്നീ ഉദ്യോഗസ്ഥരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

ഡൊമസ്റ്റിക് വയലൻസ്, അബ്യൂസ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ ഡോക്ടറേറ്റുള്ളവർക്ക് മുൻഗണന.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 വിലാസത്തിൽ ഒക്ടോബർ ഒൻപതിനകം ലഭിക്കണം.

പ്രോജക്ട് ഫെല്ലോ വാക്ക്-ഇൻ ഇന്റർവ്യു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇൻഫർമേഷൻ സെന്ററിലേക്ക് (IPRIC-K) പ്രോജക്ട് ഫെല്ലോ താത്കാലിക തസ്തികയിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യു ഒക്ടോബർ 12 രാവിലെ 11 ന് തിരുവനന്തപുരം, പട്ടം ശാസ്ത്രഭവനിൽ നടത്തും. വിവരങ്ങൾക്ക്: www.kscste.kerala.gov.in