കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും ആരോഗ്യ മേഖലകളിലും നിരവധി ജോലി അവസരങ്ങൾ. ശിശു സംരക്ഷണ സ്ഥാപനത്തിൽ ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫിസിയോതെറാപ്പിസ്റ്റ്, ആരോഗ്യകേരളത്തിൽ സ്റ്റാഫ് നഴ്‌സ്, MLSP, JHI, ഡെന്റൽ ഹൈജീനിസ്റ്റ്, ഡയറ്റീഷ്യൻ, ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ്, കൗൺസിലർ തുടങ്ങിയ തസ്തികകളിലാണ് നിയമനം.

കൂടാതെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, SIMC-യിൽ L.D. ക്ലർക്ക്, കേരള ലോകായുക്തയിൽ ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ ഡെപ്യൂട്ടേഷൻ/കരാർ നിയമനങ്ങളും ലഭ്യമാണ്. യോഗ്യത, പ്രായപരിധി, അപേക്ഷാ രീതി, അവസാന തീയതി, ആവശ്യമായ രേഖകൾ എന്നിവ പരിശോധിച്ച് യോഗ്യരായവർ സമയബന്ധിതമായി അപേക്ഷിക്കുക.



ശിശു സംരക്ഷണ സ്ഥാപനത്തില്‍ കരാര്‍ നിയമനം

കൊട്ടിയം എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശു സംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: എം എസ് ഡബ്ല്യൂ, എം എ സോഷ്യോളജി, എം എ/എ എസ് സി സൈക്കോളജി. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 25 വയസ്് പൂര്‍ത്തിയാകണം. 30-45 വയസുള്ളവര്‍ക്ക് മുന്‍ഗണന.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും സുപ്പീരിയര്‍ ജനറല്‍ എന്‍ ജി ഒ എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ. തട്ടാമല പിഒ, കൊല്ലം 691020 വിലാസത്തില്‍ സെപ്റ്റംബര്‍ 29നകം ലഭ്യമാക്കണം. ഫോണ്‍: 9497755686, 0474 2952265.

ഫിസിയോതെറാപ്പിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് സെപ്റ്റംബർ 29 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.


ആരോഗ്യ കേരളത്തില്‍ നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, എം.എല്‍.എസ്.പി, ജെ.എച്ച്.ഐ, ടെന്‍റല്‍ ഹൈജനിസ്റ്റ്, ഡയറ്റീഷ്യന്‍, ഡെവലപ്പ്മെന്‍റല്‍ തെറാപ്പിസ്റ്റ്, എപ്പിഡെമോളജിസ്റ്റ്, കൗണ്‍സിലര്‍, ടിബിഎച്ച് വി തസ്തികകളില്‍ നിയമനം നടത്തുന്നു.

സെപ്തംബർ 26 ന് വൈകുന്നേരം അഞ്ചിനകം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭ്യമാണ്.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി) പദ്ധതി വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും, കുറഞ്ഞത് 5 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും, കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം ഉള്ളവരെയും പരിഗണിക്കും.

അപേക്ഷ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2262473.


കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഗവ. സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലോ സമാന തസ്തികകളിലോ ഉള്ളവർ ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം ഒക്ടോബർ 16 നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ‘ജനഹിതം’ ടി.സി. 27/6 (2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -695033 വിലാസത്തിൽ അപേക്ഷിക്കണം.

എൽ ഡി ക്ലർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് (എസ്.ഐ.എം.സി)യിൽ എൽ ഡി ക്ലർക്ക് തസ്തികയിൽ ഒരു ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഉചിത മാർഗ്ഗേണ അപേക്ഷിക്കാം.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണനയുണ്ട്. എസ്റ്റാബ്ലിഷ്മെന്റ്/അക്കൗണ്ട്‌സ് പരിചയം അഭികാമ്യം. അപേക്ഷകൾ ഒക്ടോബർ 5 വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടർ, എസ്.ഐ.എം.സി, പാങ്ങപ്പാറ, തിരുവനന്തപുരം-695581 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2418524, 9249432201.

കേരള ലോകായുക്തയിൽ ഓഫീസ് അറ്റൻഡന്റ് ഡെപ്യൂട്ടേഷൻ നിയമനം

കേരള ലോകായുക്തയിൽ ഓഫീസ് അറ്റൻഡന്റ് (23000-50200) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ശമ്പള നിരക്കിലുള്ളവരില്ലാത്തപക്ഷം താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഒക്ടോബർ 17 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.