കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും പുതിയ താൽക്കാലിക, കരാർ, ഡെപ്യൂട്ടേഷൻ നിയമന അവസരങ്ങൾ. സർക്കാർ ഹോമിയോ സ്ഥാപനത്തിലെ സ്റ്റോർ അസിസ്റ്റന്റ്, വയനാട് സർക്കാർ സ്ഥാപനത്തിലെ മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര), മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ പ്രോജക്ട് എഞ്ചിനീയർ, കഴക്കൂട്ടം ഗവ. വനിതാ ITIയിലെ കോസ്മറ്റോളജി ഗസ്റ്റ് ഇൻസ്ട്രക്ടർ, തിരുവനന്തപുരം ജില്ലയിലെ ഗവ. പ്ലീഡർ, കേരള വനിതാ കമ്മീഷനിലെ പ്രോജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം തുടങ്ങിയ ഒഴിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

SSLC, BAMS, MD/MS, വിവിധ സാങ്കേതിക യോഗ്യതകൾ, അഭിഭാഷക പ്രവൃത്തിപരിചയം, സർക്കാർ സർവീസ് പരിചയം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. അപേക്ഷാ അവസാന തീയതി, പ്രായപരിധി, ശമ്പളം, അഭിമുഖ തീയതി, ആവശ്യമായ രേഖകൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.


സ്റ്റോർ അസിസ്റ്റൻ്റ്: താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റോർ അസിസ്റ്റൻ്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. സർക്കാർ ഹോമിയോ ആശുപത്രിയിലോ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലോ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സ്വകാര്യ ഹോമിയോ ആശുപത്രിയിലോ സ്വകാര്യ ഹോമിയോ ഡിസ്പെൻസറിയിലോ എ ക്ലാസ്സ് മെഡിക്കൽ പ്രാക്റ്റീഷണര്മാ‍രുടെ കീഴിൽ മൂന്ന് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ജില്ലാ ലേബർ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. പ്രായപരിധി: 18-41. നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം: 19,310 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10 നകം അടുത്തുളള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്ക്കാലിക നിയമനം

വയനാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ബി.എ.എം.എസും എം.ഡി/എം.എസ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ യോഗ്യതയും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ദിവസ വേതനം 1,610 രൂപ. പ്രായപരിധി 2026 ജനുവരി 1 ന് 22 നും 46 നും മധ്യേ. തത്പരരായ ഉദ്യോഗാർഥികൾ ഒക്ടോബർ 03 അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.


സർക്കാർ സ്ഥാപനത്തിൽ താത്ക്കാലിക നിയമനം

വയനാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ബി.എ.എം.എസ്, എം.ഡി കൗമാരഭൃത്യം യോഗ്യതയും കൗൺസിൽ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ദിവസ വേതനം 1,610 രൂപ. പ്രായപരിധി 2026 ജനുവരി ഒന്നിന് 22 നും 46 നും മധ്യേ.

തത്പരരായ ഉദ്യോഗാർഥികൾ ഒക്ടോബർ മൂന്നിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.

സയൻസ് പാർക്ക് പ്രോജക്ടിലേക്ക് അഭിമുഖം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സയൻസ് പാർക്ക് പ്രോജക്ടിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 13 ന് 11 മണിക്ക് പട്ടം ശാസ്ത്ര ഭവനിൽ നടക്കും. വിവരങ്ങൾക്ക്‌: www.kscste.kerala.gov.in .

കോസ്മറ്റോളജി ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐ യിൽ കോസ്മെറ്റോളജി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് എസ്ഐയുസി നാടാർ വിഭാഗത്തിൽപ്പെട്ട (ഇവരുടെ അഭാവത്തിൽ മുസ്ലീം/ എസ്‌സിസിസി/ ഇഡബ്ല്യുഎസ്/ ധീവര/ എസ് സി വിഭാഗങ്ങളെ പരിഗണിക്കുന്നതാണ്) ഉദ്യോഗാർഥികൾ സെപ്റ്റംബർ 29 രാവിലെ 11ന് സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിവരങ്ങൾക്ക്: 0471 2418317.


ഗവ പ്ലീഡർ : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലുകളിൽ ഗവ പ്ലീഡർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തെ പ്രവൃത്തിപരിചയവും 60 വയസിൽ താഴെ പ്രായവുമുള്ള അഭിഭാഷകർക്ക് അർഹതയുണ്ടായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, എൻറോൾമെന്റ് നമ്പർ, തീയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ സമർപ്പിക്കേണ്ടതാണ്. വയസ്, യോഗ്യത, പ്രവൃത്തിപരിചയം, എസ്.എസ്.എൽ.സി, നിയമ ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ ഒക്ടോബർ 3 വൈകിട്ട് 4 മണിക്ക് മുൻപായി സീനിയർ സൂപ്രണ്ട്, സൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അറിയിച്ചു.

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ

കേരള വനിത കമ്മീഷനിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ (55,200-1,15,300) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന വനിതാ-ശിശു വികസന വകുപ്പിലുള്ള ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർമാർ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർമാർ എന്നീ ഉദ്യോഗസ്ഥരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

ഡൊമസ്റ്റിക് വയലൻസ്, അബ്യൂസ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ ഡോക്ടറേറ്റുള്ളവർക്ക് മുൻഗണന.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 വിലാസത്തിൽ ഒക്ടോബർ 09 ലഭിക്കണം.