യോഗ്യത, പ്രായപരിധി, ശമ്പളം, പ്രവൃത്തിപരിചയം, അഭിമുഖ തീയതി, അപേക്ഷിക്കേണ്ട അവസാന തീയതി, ആവശ്യമായ രേഖകൾ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സമയബന്ധിതമായി അപേക്ഷിക്കാം. കേരളത്തിലെ ഏറ്റവും പുതിയ സർക്കാർ ജോലി ഒഴിവുകളും Walk-in Interview വിവരങ്ങളും അറിയാൻ പൂർണ്ണ വിജ്ഞാപനം പരിശോധിക്കുക.
വിമൻ ഫെസിലിറ്റേറ്റർ
ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാതല കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് ജില്ലാ വനിതാശിശുവികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽവർക്ക്, സോഷ്യോളജി എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി: 22- 45 വയസ്. അപേക്ഷകൾ സെപ്റ്റംബർ 25ന് മുമ്പ് ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0481-256272
ഡോക്ടർ നിയമനം
കല്ലറ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് ഒക്‌ടോബർ അഞ്ചിന് അഭിമുഖം നടക്കും.
യോഗ്യത: എംബിബിഎസ് ബിരുദം, കെഎസ്എംസി രജിസ്‌ട്രേഷൻ. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി രാവിലെ 11ന് ഹാജരാകണം.
ഫിറ്റ്‌നെസ് ട്രെയിനർ
കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
രജിസ്‌ട്രേഷൻ ലിങ്ക്. https://forms.gle/v8qsGiGuLGwhsmsL9. ഫോൺ: 9495999688, 7592967323.
നഴ്‌സ് നിയമനം
ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
സര്‍ക്കാര്‍ അംഗീകൃത എ.എന്‍.എം ട്രെയിനിങ് സെന്ററില്‍ നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9539363380.
ആശാവര്‍ക്കര്‍ നിയമനം
കോടിക്കുളം ഗ്രാമപഞ്ചായത്തിലെ പുതുതായി രൂപീകരിക്കപ്പെട്ട പത്താം വാര്‍ഡ് അഞ്ചക്കുളത്തിലേക്ക് ആശാവര്‍ക്കറുടെ നിയമനം നടത്തുന്നു.
25 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസാ യിരിക്കണം.
പത്താം വാര്‍ഡില്‍ സ്ഥിരതാമസമുള്ള വിവാഹിതരായ വനിതകള്‍ക്കാണ് അവസരം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷാഫോം കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28. ഫോണ്‍: 9497277107.
വെറ്ററിനറി താൽക്കാലിക ഒഴിവ്
പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എം എസ് യു പിജി വെറ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.
ശമ്പളം 61,000 രൂപ. എം വി എസ് സി (സർജറി/മറ്റ് വിഷയം) അല്ലെങ്കിൽ വേൾഡ് വെറ്ററിനറി സർവീസസിന്റെ സർജറി പരിശീലന സർട്ടിഫിക്കറ്റോടു കൂടിയ ബിവിഎസ്സി എഎച്ച്, കെ എസ് വി സി രജിസ്‌ട്രേഷൻ, മലയാള പരിജ്ഞാനം, എൽഎംവി ലൈസൻസ് എന്നിവയാണ് യോഗ്യത.
യോഗ്യരായവർ സെപ്റ്റംബർ 22നകം അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 23ന് അഭിമുഖം നടത്തും.
പ്ലസ്ടു/ പി.ഡി.സിയും ആറുമാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് യോഗ്യതയും വേണം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
സർക്കാർ മെഡിക്കൽ കോളേജിൽ അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് I തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 22ന് അഭിമുഖം നടത്തും.
എം.എൽ.ടി./ഡി.എം.എൽ.ടിയും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എൽ.ടി./അനുബന്ധ ലൈഫ് സയൻസ് വിഷയത്തിൽ മൂന്നുവർഷ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ
വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ നിയമനത്തിന് സെപ്റ്റംബർ 18 ന് അഭിമുഖം നടത്തും.
എംബിഎ/ബിരുദാനന്തര ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉച്ചയ്ക്ക് 2 ന് വികാസ് ഭവൻ നാലാം നിലയിലുളള ഫിഷറീസ് വകുപ്പിന്റെ കോൺഫറൻസ് ഹാളിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in
പ്രോജക്ട് നഴ്‌സ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ഗവേഷണ പദ്ധതിയിൽ റിസർച്ച് നഴ്സ് കം സൈറ്റ് കോർഡിനേറ്റർ - പ്രോജക്ട് നഴ്‌സ് II തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 18ന് അഭിമുഖം നടത്തും.
ബി.എസ്.സി / ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി യോഗ്യതയും സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
