കേരളത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ ജോലി അവസരങ്ങൾ. ലാബ് ടെക്നീഷ്യൻ, വുഡ് വർക്ക് ടെക്നീഷ്യൻ, ജൂനിയർ മെൻറർ, ജൂനിയർ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, വെറ്റിനറി സർജൻ, അതിഥി അധ്യാപക തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ, യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ അറിയാം.



ലാബ് ടെക്നീഷ്യൻ

ഫോർട്ട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.

പ്ലസ് ടു, ഡി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷൻ, അംഗീകൃത സ്ഥാപനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകൾ സെപ്റ്റംബർ 14നകം ഹോസ്പിറ്റൽ ഓഫീസിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471 2471766, 2471788.

വുഡ് വർക്ക് ടെക്നീഷ്യൻ

ചാക്ക ഗവ. ഐ.ടി.ഐ യിലെ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. സെപ്റ്റംബർ 7ന് രാവിലെ 9ന് അസ്സൽ രേഖകളും ഫീസുമായി ഐ.ടി.ഐ. യിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2502612, 9496652774.

ജൂനിയർ മെൻറർ കരാർ നിയമനം

ചാലക്കുടി ഇന്നവേഷൻ ഹബ് ഓഫ് റീജിയണൽ സയൻസിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ജൂനിയർ മെൻറർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

അപേക്ഷാ ഫോം www.kstmuseum.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


ജില്ലാ കാര്യാലയത്തിൽ കരാർ നിയമനം

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലും ബി.ആർ.സികളിലും വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

സെപ്റ്റംബർ 15 ന് വൈകുന്നേരം 4 ന് മുൻപായി എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം https://ssakerala.in/ ൽ ലഭ്യമാണ്.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ചാല ഗവ. ഐ.ടി.ഐയിൽ, മറൈൻ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 9ന് ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

ഈഴവ അല്ലെങ്കിൽ ബില്ലവ അല്ലെങ്കിൽ തിയ്യ കാറ്റഗറിയിൽ നിന്നാണ് നിയമനം നടത്തുന്നത്. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.A.Cയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോൺ: 0471- - 2459255.


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർ, റിസർച്ച് അസോസിയേറ്റ്, അക്കാദമിക് അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ 'ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14' എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിയ്ക്ക് മുൻപായി ലഭിക്കണം. വിവരങ്ങൾക്ക്: www.kittsedu.org .

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ മെക്കാനിക്കൽ എൻജിനീയർ തസ്തികയിൽ ഓപ്പൺ, എസ്.സി., ഇ.റ്റി.ബി. വിഭാഗങ്ങളിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മൂന്ന് താത്ക്കാലിക ഒഴിവുകൾ നിലവിലുണ്ട്.

എസ്.സി., ഇ.റ്റി.ബി. വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റി വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായപരിധി 01.01.2025 ന് 39 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).

ശമ്പള സ്കെയിൽ 1,750 രൂപ (ദിവസ വേതനം). മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മെഷീൻ ഡിസൈൻ സ്‌പെഷ്യലൈസേഷനോടെ എം.ടെക് ബിരുദവും, എം.ടെക്/ബി.ടെക് ബിരുദത്തിൽ ഒന്നാം ക്ലാസും അധ്യാപന പരിചയവും ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 9നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.


വെറ്റിനറി സർജൻ താൽക്കാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത വെറ്റിനറി സർജൻ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് ബി.വി.എസ്.സി & എ.എച്ച് ബിരുദവും WVS സർട്ടിഫിക്കറ്റും, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ശമ്പളം 56,100 രൂപ. പ്രായപരിധി 01/01/2025 ന് 18 നും 41 നും മദ്ധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 11 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗത്തിലുള്ളവർക്കും, അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.

അധ്യാപക അഭിമുഖം

2026-27 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അതിഥി അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

സെപ്റ്റംബർ 10 രാവിലെ 10 മുതൽ ബോട്ടണി, 11ന് രാവിലെ 10 മുതൽ ഫിസിക്സ്, 11ന് രാവിലെ 11.30 മുതൽ കെമിസ്ട്രി വിഷയങ്ങളിലേക്കാണ് അഭിമുഖം. ഉദ്യോഗാർഥികൾ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. വിവരങ്ങൾക്ക്: 0490 2346027.