കേരളത്തിൽ സെപ്റ്റംബർ 2026-ലെ പുതിയ സർക്കാർ, സ്വകാര്യ ജോലി ഒഴിവുകൾ. അപ്രന്റീസ് ട്രെയിനി, താത്ക്കാലിക അധ്യാപകൻ, ലാബ് ഇൻസ്ട്രക്ടർ, GNM നഴ്സ്, ഡാറ്റാ അനലിസ്റ്റ്, സെയിൽസ് മാനേജർ, ഗസ്റ്റ് ലക്ചറർ, അസിസ്റ്റന്റ് പ്രൊഫസർ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ, യോഗ്യത, പ്രായപരിധി, ശമ്പളം, അഭിമുഖ തീയതി, അപേക്ഷാ വിശദാംശങ്ങൾ എന്നിവ അറിയാം.
അപ്രന്റീസ് ട്രെയിനി
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ (2 ഒഴിവ്) താത്ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ സ്റ്റൈപന്റ് 6,000 രൂപ. എസ്.എസ്.എൽ.സി., സി.എൽ.ഐ.എസ്.സി. അല്ലെങ്കിൽ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ഡിഗ്രിയുമാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36 വയസ്സ്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം സെപ്റ്റംബർ 10 രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രറിയന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
താത്ക്കാലിക അധ്യാപക ഒഴിവ്
തിരുവനന്തപുരം ബാലരാമപുരത്തുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താത്ക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും സെറ്റുമാണ് യോഗ്യതയുമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 10 രാവിലെ 10ന് കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ലാബ് ഇൻസ്ട്രക്ടർ ഒഴിവ്
മൂന്നാർ IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.
സെപ്തംബർ 11ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ ഹാജരായി ഇൻറർവ്യൂവിൽ പങ്കെടുക്കാം. 3 വർഷ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. ഫോൺ: 04865232989, വെബ്സൈറ്റ്: www.cemunnar.ac.in .
ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് ഒഴിവ്
ജില്ലാ ഹോമിയോ ആശുപത്രിയിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൊജക്റ്റില്‍ ജി.എന്‍.എം. നഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
45 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 23,490 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും dmohomoeopkd1@gmail.com ഇ-മെയിലിലേക്ക് സെപ്റ്റംബര്‍ 12-ന് മുന്‍പ് അയക്കണം. ഫോണ്‍: 7306434076.
ജോബ് ഡ്രൈവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബര്‍ 11-ന് രാവിലെ 10-ന് അഭിമുഖം നടത്തും.
ഡാറ്റാ അനലിസ്റ്റ്, ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, സെയില്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, ക്വാളിറ്റി ചെക്കര്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍, സെയില്‍സ് മാന്‍ തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (ബി.കോം, എം.കോം/ എം.ബി.എ) തുടങ്ങിയ യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.
രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 300 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രസീതും ബയോഡാറ്റ കോപ്പിയും ഹാജരാക്കിയാല്‍ മതിയാകും. ഫോണ്‍: 0491 2505435.
സൗജന്യ തൊഴിൽ മേള
കേരള യൂണിവേഴ്സിറ്റിയുടെ മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 11 രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
പ്ലസ്ടു, ഡിപ്ലോമ, ഗ്രാജുവേഷൻ, ബിബിഎ/എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. https://tinyurl.com/ym52yde6 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ Model Career Centre-Thiruvananthapuram എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുകയോ ചെയ്യുക.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കമ്പ്യൂട്ടര്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും.
യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ, പി.ജി.ഡി.സി.എ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയവും.
ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 10ന് രാവിലെ 10 ന് നൂറണിയിലുള്ള എല്‍.ബി.എസ് സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0491-2527425, 9495793308.
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നു.
എൻജിനീയറിംഗ് /ടെക്നോളജിയിലെ മാസ്റ്റർ ബിരുദമാണ് യോഗ്യത. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണു നിയമനം. തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ പത്തിനു രാവിലെ പത്തിന് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ എത്തണം. ഫോൺ: 9947201530, 0481- 2506153, 0481- 2507763
ഫാര്‍മസിസ്റ്റ് നിയമനം
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് II) തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പി യോഗ്യതയുള്ളവരും 53 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-04936 205949
