Kerala Govt Jobs 2026: കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി ക്ലീനിങ് സ്റ്റാഫ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, അധ്യാപകർ, സെക്യൂരിറ്റി സ്റ്റാഫ്, ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ലക്ചറർ തുടങ്ങിയ തസ്തികകളിൽ നിരവധി അവസരങ്ങൾ. വിവിധ ജില്ലകളിലെ താൽക്കാലിക, കരാർ, ദിവസവേതന നിയമനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങളും അപേക്ഷാ തീയതികളും ഇന്റർവ്യൂ വിവരങ്ങളും അറിയാം.
ക്ലീനിങ് സ്റ്റാഫ് നിയമനം
പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഏഴാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ താമസിക്കുന്ന പഞ്ചായത്തിന്റെ വിവരങ്ങൾ, ഫോൺ നമ്പര്‍, ഫോട്ടോ പതിച്ച ബയോഡാറ്റ, അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് പേരിയ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 9747016282, 9605516407
കഴക്കൂട്ടം ഗവ.ഐ.ടി.ഐ യിൽ നിയമനം
കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സർവേയർ, കോസ്‌മെറ്റോളജി ട്രേഡുകളിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നു.
താൽപര്യമുള്ള മുസ്ലിം/SCCC/ EWS വിഭാഗത്തിൽപ്പെട്ട (ഇവരുടെ അഭാവത്തിൽ ധീവര /എസ്.സി /ഈഴവ വിഭാഗങ്ങളെയും അവരുടെ അഭാവത്തിൽ പൊതു വിഭാഗത്തെ പരിഗണിക്കുന്നതാണ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 ന് 11 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപുകളും സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: 0471-2418317.
കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സർവേയർ, കോസ്‌മെറ്റോളജി ട്രേഡുകളിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നു.
താൽപര്യമുള്ള മുസ്ലിം/SCCC/ EWS വിഭാഗത്തിൽപ്പെട്ട (ഇവരുടെ അഭാവത്തിൽ ധീവര /എസ്.സി /ഈഴവ വിഭാഗങ്ങളെയും അവരുടെ അഭാവത്തിൽ പൊതു വിഭാഗത്തെ പരിഗണിക്കുന്നതാണ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 ന് 11 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപുകളും സഹിതം ഹാജരാകണം. വിവരങ്ങൾക്ക്: 0471-2418317.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ മറൈൻ ഫിറ്റർ (ഒരു ഒഴിവ് – എസ്.സി കാറ്റഗറി), അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിംഗ്) ടെക്‌നിഷ്യൻ (ഒരു ഒഴിവ് – ഓപ്പൺ കാറ്റഗറി) എന്നീ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നു.
താത്പര്യമുള്ളവർ സെപ്‌റ്റംബർ 5 രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് : 0471-2459255.
അധ്യാപക ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കോമേഴ്‌സ് വിഷയത്തിൽ അതിഥി അധ്യാപകൻ/അധ്യാപികയുടെ തസ്തികയിലേക്ക് നിയമനം നടത്തും.
കോമേഴ്‌സ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെയോ ഡെപ്യൂട്ടി ഡയറക്ടറുടെയോ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
താല്പര്യമുള്ളവർ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0466 2212223. ഇ-മെയിൽ: sngscollege@gmail.com.
വാച്ച്മാൻ ഒഴിവ്
രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വാച്ച്മാൻ കം മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ ഒൻപതിന് രാവിലെ 11.30ന് അഭിമുഖം നടത്തും.
അപേക്ഷകർ ആരോഗ്യദൃഢഗാത്രരും ഉഴവൂർബ്ലോക്കിൽ / രാമപുരം പഞ്ചായത്തിൽ സ്ഥിര താമസക്കാരും ആയിരിക്കണം. പ്രായപരിധി 40-55.സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 10:30ന് ഹാജരാകണം.
ഇൻസ്ട്രക്ടർ ഒഴിവ്
ഏറ്റുമാനൂർ ഗവ ഐടിഐയിൽ അപ്‌ഹോൾസ്റ്ററർ ട്രേഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിന് സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും.
ഈഴവവിഭാഗത്തിലുള്ളവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത: അപ്‌ഹോൾസ്റ്റർ ട്രേഡിൽ എൻടിസി/എൻ.എ.സിയും മൂന്നുവർഷ പരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0481 2535562
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്
കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
പ്രതിദിനം 750 രൂപ വേതനം ലഭിക്കും. പത്താം ക്ലാസ് പാസ്സായ, 2026 ജനുവരി ഒന്നിന് 30 വയസ്സ് പൂർത്തിയായതും 45 വയസ്സ് കവിയാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കുഴൽമന്ദം ബ്ലോക്കിന് കീഴിലെ കണ്ണാടി, കുത്തന്നൂർ, തേങ്കുറുശ്ശി, മാത്തൂർ, പെരുങ്ങോട്ടു കുറുശ്ശി, കുഴൽമന്ദം, കോട്ടായി പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അവസരം.
താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ അഞ്ചിന് (ശനിയാഴ്ച) രാവിലെ 10-ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04922 274350.
സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ അഭിമുഖം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.
യോഗ്യത: 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടിയ എം എസ് സി ബിരുദവും നെറ്റും. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുളള പ്രവൃത്തി പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ ഏഴ് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍കാലിക നിയമനം
കുണ്ടറ ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കും.
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് അഥവാ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും നെറ്റും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ ഏഴിന് രാവിലെ 10ന് കോളജില്‍ എത്തണം. ഫോണ്‍: 0474-2580866, 8547005066.
അതിഥി അധ്യാപക ഒഴിവ്
മലപ്പുറം കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. കംപ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 10-ന് രാവിലെ 9.30 ന് നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9447842850.
കോളേജ് ഓഫ് എഞ്ചിനിയറിംഗ് വാക്ക് ഇൻ ഇന്റർവ്യു
സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആലപ്പുഴയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ‌് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് താത്‌കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള എംടെക്, മാത്തമാറ്റിക്സ‌് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത.
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ ഏഴിന് രാവിലെ 9.30 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. ഫോൺ: 0477 2267311, 9846597311, വെബ്സൈറ്റ് : www.cempunnapra.org.
ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം
ചാവക്കാട് ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്എസ്ടി മലയാളം അധ്യാപക താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം സെപ്തംബര്‍ 5 (ശനിയാഴ്ച) രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. മ്യൂസിക്, കരാട്ടെ, യോഗ എന്നീ ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 5 (ശനിയാഴ്ച) രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9947899651, 9995973916, 0487 2501965.
ഗവ. ഐ.ടി.ഐ ചേർപ്പിൽ സർവേയർ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തൃശ്ശൂർ ചേർപ്പ് ഗവ. ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ റൊട്ടേഷൻ ക്രമപ്രകാരമുള്ള സംവരണ ചാർട്ട് അനുസരിച്ച് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായിരിക്കും നിയമനം.
സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെകും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കിൽ സിവിൽ/സർവേയർ ട്രേഡിൽ എൻ.ടി.സി/എൻ.ഇ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 5-ന് രാവിലെ 11-ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 5-ന് രാവിലെ 11-ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
