Plus Two, Diploma, Degree, B.Sc, B.Tech, M.Tech, Nursing, Psychology, Physiotherapy തുടങ്ങിയ വിവിധ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. ഒഴിവുകൾ, യോഗ്യത, പ്രായപരിധി, ശമ്പളം, പ്രവൃത്തിപരിചയം, അപേക്ഷാ അവസാന തീയതി, വാക്ക്-ഇൻ ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ പൂർണ്ണ വിജ്ഞാപനം പരിശോധിക്കുക.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് (ഒരു ഒഴിവ്) ദിവസവേതന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 35 വയസ്സിൽ താഴെ. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവ് ഉണ്ടായിരിക്കും. പ്ലസ് ടു/ പിഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. സംസ്ഥാന സർക്കാർ/ ഭാരത സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ സ്റ്റെനോ/ സെക്രട്ടേറിയൽ പ്രാക്ടീസ്/ COPA എന്നിവയാണ് യോഗ്യത.
ടൈപ്പിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിതയോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ എട്ട് രാവിലെ 10.30 ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഹാജരാകണം. ഫോൺ: 0471-2557227.
ലാബ് ടെക്നീഷ്യന്‍ നിയമനം
ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍, മൂന്നാര്‍ വെറ്ററിനറി പോളി ക്ലിനിക്കിലെ നിലവില്‍ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ 24590/- രൂപ പ്രതിമാസ വേതന അടിസ്ഥാനത്തില്‍ നിശ്ചിത യോഗ്യതയുള്ള ലാബ് ടെക്നീഷ്യന്‍മാരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത, ബി.എസ്.സി/ഡിപ്ലോമ അല്ലെങ്കില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്നിക്സ് കോഴ്സ് പാസായിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്‍പത് വെള്ളിയാഴ്ച രാവിലെ 10 ന് പൂര്‍ണ്ണമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇടുക്കി ജില്ലാ മ്യഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

വനിതാകോളജിൽ താത്കാലിക ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാകോളജിൽ സീനിയർ റിസർച്ച് ഫെലോ (ബയോഇൻഫർമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി), റിസർച്ച് അസിസ്റ്റന്റ് (മോളിക്യുലർ ബയോളജി ആൻഡ് ഫൈറ്റോകെമിസ്ട്രി) തസ്തികകളിലെ ഓരോ താത്കാലിക ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബന്ധപ്പെട്ട ബിരുദാനന്തര യോഗ്യതയും ഗവേഷണ പരിചയവുമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ഒക്ടോബർ 12 രാവിലെ 10ന് കോളജ് ബോട്ടണി വകുപ്പിൽ ഹാജരാകണം. വെബ്സൈറ്റ്: gcwtvm.ac.in, ഫോൺ: 9074982891.
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും.
ഫിസിയോതെറാപ്പിയില്‍ ബി.പി.ടി. അല്ലെങ്കില്‍ ഡി.പി.ടി. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത ആശുപത്രികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍-9446614577.
പട്ടികവർഗ വികസന വകുപ്പിൽ അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എഞ്ചിനിയർ / ഓവർസിയർ തസ്തികയിലേക്ക് സിവിൽ എഞ്ചിനിയറിംങ് ബിരുദം/ബിടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13 വൈകിട്ട് 5. വിവരങ്ങൾക്ക്: www.stdd.kerala.gov.in .
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ്,ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് മലയാളം എന്നീ യോഗ്യതകളും ഉള്ളവർക്ക് അപേക്ഷിക്കാം.
ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം അഭിലഷണീയമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 'സെക്രട്ടറി, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, ആറാം നില, നോർക്ക സെന്റർ, തൈക്കാട് പി.ഓ., തിരുവനന്തപുരം - 695 014' എന്ന വിലാസത്തിൽ ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം.
ഫാക്കൽറ്റി ഇൻ സൈക്കോളജി, ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ കൂടിക്കാഴ്ച
കാസർഗോഡ് സർക്കാർ സ്പെഷ്യൽ ടീച്ചർ ട്രെയിനിംഗ് സെന്ററിലെ ഫാക്കൽറ്റി ഇൻ സൈക്കോളജി, ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 9 ന് 10.30ന് കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും. ഫോൺ: 9567128470.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
ഐ.എച്ച്.ആർ.ഡി-യുടെ അധീനതയിലുള്ള കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്), അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) തസ്തികകളിലെ ഒഴിവുകളിലേക്ക് ഒക്ടോബർ ഏഴ് രാവിലെ 10നു എഴുത്തുപരീക്ഷ/അഭിമുഖം നടത്തും.
യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് എഴുത്തുപരീക്ഷ/ഇന്റർവ്യൂവിന് എത്തണം.
തസ്തികയും യോഗ്യതയും: അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്)-കമ്പ്യൂട്ടർ സയൻസ് / ഐ.ടി വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് വേണം). അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)- ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് വേണം). വിവരങ്ങൾക്ക്: www.ceknpy.ac.in ഫോൺ: 0476 2665935.
കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇ.സി.ജി ടെക്‌നീഷ്യൻ ട്രെയിനി മൂന്ന് ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 14,500 രൂപ. ഇ.സി.ജി ടെക്‌നീഷ്യൻ രണ്ട് ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വേതനം 19,000 രൂപ. എക്കോ ടെക്‌നീഷ്യൻ ട്രെയിനി രണ്ട് ഒഴിവുകളിലേക്ക് കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
വേതനം 10,000 രൂപ. സ്റ്റാഫ് നഴ്‌സ് ഒരു ഒഴിവിലേക്ക് ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. വേതനം 19,000 രൂപ. സൈക്കോളജിസ്റ്റ് ഒരു ഒഴിവിലേക്ക് എം.എസ്‌സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റിലുള്ള പരിചയം അഭിലഷണീയം. വേതനം 17,000 രൂപ.
എക്കോ ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 വൈകിട്ട് 5 വരെയും മറ്റ് തസ്തികകളിലേക്ക് ഒക്ടോബർ 23 വൈകിട്ട് 5 വരെയുമാണ്. പ്രായപരിധി 18-41 വയസ്. താത്പര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474-2575050.