കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി പുതിയ താൽക്കാലിക, ദിവസവേതന, അതിഥി നിയമന അവസരങ്ങൾ. എറണാകുളം സർക്കാർ ആശുപത്രികളിലെ ട്രെയിനി, മലപ്പുറം ആരോഗ്യവകുപ്പിലെ താൽക്കാലിക ജീവനക്കാർ, തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സാനിട്ടേഷൻ വർക്കർ, തൃശ്ശൂരിലെ വിജ്ഞാനവാടി കോ-ഓർഡിനേറ്റർ, ഗവ. ബിഗ് ബസാർ ഹയർ സെക്കൻഡറി സ്കൂളിലെ ഹിസ്റ്ററി അധ്യാപകൻ, അട്ടപ്പാടി ആദിവാസി ഹൈസ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, ഇടുക്കിയിലെ ഇ-ഹെൽത്ത് ട്രെയിനി തുടങ്ങിയ ഒഴിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

7/8-ാം ക്ലാസ് മുതൽ Plus Two, Degree, Diploma, B.Tech, M.Tech, MCA തുടങ്ങിയ വിവിധ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. അപേക്ഷാ അവസാന തീയതി, വാക്ക്-ഇൻ ഇന്റർവ്യൂ തീയതി, പ്രായപരിധി, യോഗ്യത, ശമ്പളം, ആവശ്യമായ രേഖകൾ എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.


സർക്കാർ ആശുപത്രികളിൽ വാക്ക്-ഇൻ-ഇന്റർവ്യു

എറണാകുളത്തെ വിവിധ സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നതിന് ഒക്ടോബർ 16 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.

കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഡിപ്ലോമ/ ബി.ടെക്/ എംടെക്/ എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, രേഖകളുടെ അസ്സലും പകർപ്പും സഹിതം എറണാകുളം ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ ഹാജരാകണം. ബയോഡാറ്റ, രേഖകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 14 ന് മുൻപ് ehealthdpeekm@gmail.com ൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9495998970.

ആരോഗ്യവകുപ്പില്‍ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 9.30-ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി3 ബ്ലോക്കിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ പേര്, വിലാസം, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 0483-2736241.


സാനിട്ടേഷൻ വർക്കർ വാക്ക്-ഇൻ-ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയും ഉള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കാനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം..

വിജ്ഞാനവാടിയിൽ കോ-ഓർഡിനേറ്റർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുഴയ്ക്കൽ ബ്ലോക്കിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഉടലക്കാവ് വിജ്ഞാനവാടിയിലേക്ക് കോർഡിനേറ്ററെ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം.

വിജ്ഞാനവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21-നും 45-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അടാട്ട് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ എട്ടിന് രാവിലെ 11 മുതൽ 12 വരെ തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ- 0487 2360381.



ഹിസ്റ്ററി അധ്യാപക ഒഴിവ്

ഗവ. ബിഗ് ബസാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ഹിസ്റ്ററി സീനിയര്‍ ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് അഭിമുഖം നടത്തും.

യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2504166, 9447923144.

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍

അട്ടപ്പാടി ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴില്‍ ചിണ്ടക്കിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളിലേക്ക് ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ ഒഴിവ്.

ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11.30ന് സംഘം ഹെഡ് ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 9061540541.

ഇ ഹെല്‍ത്ത് ട്രെയിനി നിയമനം

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ - ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താല്‍കാലിക അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു.

ഒക്ടോബര്‍ 15 വ്യാഴാഴ്ച രാവിലെ 10 മുതല്‍ പൈനാവ് കുയിലിമലയിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടിക്കാഴ്ച നടത്തും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം്. കൂടാതെ അപേക്ഷകര്‍ ബന്ധപ്പെട്ട ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഒക്ടോബര്‍ 14 നു മുന്‍പായി ehealthidk@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. പ്രായപരിധി 18 മുതല്‍ 35 വയസ് വരെ. ഫോണ്‍: 9745799943