കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് നിയമനം. കൂടാതെ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ), വുമൺ കാറ്റിൽ കെയർ വർക്കർ ഒഴിവുകളും. യോഗ്യത, പ്രായപരിധി, പ്രതിമാസ വേതനം, അപേക്ഷാ ലിങ്ക്, അവസാന തീയതി, അഭിമുഖ വിവരങ്ങൾ എന്നിവ വിശദമായി അറിയാം.


സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി സ്റ്റാഫ് തസ്‌തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ആറു മാസത്തേക്കാണ് നിയമനം. പ്രായപരിധി: 18 - 35. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിലൊന്നിലുള്ള ഡിപ്ലോമ, ബി.ടെക്, എം.ടെക്, അല്ലെങ്കിൽ എം.സി.എ. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് / ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം 10,000 രൂപ.

ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19 വൈകിട്ട് 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/yEoqnFKqgYmnz8HD7. ഫോൺ: 9495981793.

ട്രെയിനി സ്റ്റാഫ് തസ്തിക; താത്കാലിക നിയമനത്തിന് അപേക്ഷിക്കാം

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിലേയ്ക്ക് ആറുമാസത്തെ താത്ക്കാലിക നിയമനത്തിന്‌ അപേക്ഷിക്കാം.

ഒക്ടോബർ 19 വൈകിട്ട് 5 മണിക്കുള്ളിൽ https://forms.gle/yEoqnFKqgYmnz8HD7 മുഖേന അപേക്ഷിക്കണം. പ്രായപരിധി: 35 വയസ്സ്.

യോഗ്യത: ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്), ബി. ടെക്, എം.ടെക്, എം.സി.എ. എന്നിവയിൽ ഏതെങ്കിലും. ഹാർഡ് വെയർ & നെറ്റ് വർക്കിങ്ങ് /ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം: 10,000 രൂപ. ഫോൺ : 9495981793.


ട്രെയിനി സ്റ്റാഫ് നിയമനം

പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് 'ട്രെയിനി സ്റ്റാഫ്' തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ /ബി. ടെക് ഇന്‍ ഇ.സി.ഇ, ഇ.ഇ.ഇ, സി.എസ്, ഐ.ടി, എം.സി.എ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10,000 രൂപ. പ്രായപരിധി 18 -35.

https://forms.gle/LkedoQBmbYmb2LjP6 ല്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വൈകിട്ട് അഞ്ച്. അഭിമുഖം ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഒക്ടോബര്‍ 23 രാവിലെ 09.30 മുതല്‍. ഫോണ്‍: 9495981763.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിഷ്യന്‍) തസ്തികയിലെ ഒരു ഒഴിവില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.

യോഗ്യത: ഇലക്ട്രിഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/പവര്‍ ഇലക്ട്രോണിക്സ് ആന്റ് പവര്‍ സിസ്റ്റംസ് എഞ്ചിനീയറിംഗില്‍ ബിരുദം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം.

അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ജാതി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഒക്ടോബര്‍ 16 രാവിലെ 10 ന് ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.


വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന് കീഴില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് വനിത കാറ്റില്‍ കെയര്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ജില്ലയിലെ 13 ക്ഷീര വികസന യൂണിറ്റുകളിലാണ് ഒഴിവുള്ളത്. 

പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ്. പത്താം ക്ലാസ് യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 18-45. അപേക്ഷകര്‍ 

ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവരാവണം. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 10 ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ എത്തിക്കണം. ഒക്ടോബര്‍ 22 ന് രാവിലെ 10ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04912505137