കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികൾ, ഐ.ടി.ഐകൾ, ഗ്രാമപഞ്ചായത്തുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പുതിയ ജോലി ഒഴിവുകൾ. നഴ്സിംഗ് ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ലാബ് ടെക്നീഷ്യൻ, പ്രോജക്ട് അസിസ്റ്റന്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, എയർ കണ്ടീഷൻ മെക്കാനിക്, സെക്യൂരിറ്റി ജീവനക്കാർ, പ്രോജക്ട് ഫെല്ലോ, പ്രിൻസിപ്പൽ, ജൂനിയർ ഇൻസ്ട്രക്ടർ, ഫാർമസിസ്റ്റ്, അറ്റൻഡർ, ലൈഫ് മിഷൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തുടങ്ങിയ തസ്തികകളിലെ യോഗ്യത, പ്രായപരിധി, അപേക്ഷാ തീയതി, അഭിമുഖ വിവരങ്ങൾ എന്നിവ അറിയാം.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസര്‍ ഒഴിവ്

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നഴ്സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു.

ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 16-ന് വൈകീട്ട് അഞ്ചിനകം ആശുപത്രി കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04931 220351.

എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ ഒക്ടോബര്‍ 15-ന് രാവിലെ 11 ന് എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും.

മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.

ബന്ധപ്പെട്ട ട്രേഡില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, അവയുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 7558852185.

ലാബ് ടെക്നീഷ്യന്‍ നിയമനം

മാറഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 16-ന് രാവിലെ 11 ന് മാറഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി പാസ്സായവര്‍ക്കും കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2670420.

പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികജാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ പാസായിരിക്കണം.

പ്രായപരിധി - 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 33 വയസ്സ് കഴിയാത്തവരും

അപേക്ഷകർ ഒക്ടോബർ 26-ന് രാവിലെ 11 ന് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0495-2260224

സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം

പെരുമണ്ണ ഗ്രാമപഞ്ചായത്തിന് കീഴിൽ ബഡ്സ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 17ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തും.

സ്‌പീച്ച് തെറാപ്പിസ്റ്റ് യോഗ്യത- ബി. പി. ടി. അല്ലെങ്കിൽ എം. പി. ടി. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത -ബി. എ. എസ്. എൽ. പി. /എം. എ. എസ്. എൽ. ടി (ആർ. സി. ഐ. രജിസ്ട്രേഷൻ) പ്രായപരിധി 18നും 40 നും മദ്ധ്യേ.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0 4 9 5 2 4 3 1 8 8 0

എയര്‍ കണ്ടീഷന്‍ മെക്കാനിക്ക് നിയമനം

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികമായി എയര്‍ കണ്ടീഷണര്‍ മെക്കാനിക്കിനെ നിയമിക്കുന്നു.

യോഗ്യത: എന്‍.സി.വി.ടി/ഐ.ടി.ഐ/ഐ.ടി.സി/ബന്ധപ്പെട്ട വിഷയത്തില്‍ കെ.ജി.സി.ഇ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്.

യോഗ്യത തെളിയിക്കുന്ന രേഖകള്‍, ബയോഡേറ്റ സഹിതം ഒക്ടോബര്‍ 15 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ചേബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2222364.

സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. യോഗ്യത: കെക്‌സ്‌കോണ്‍, എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റി/ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും അംഗത്വം തെളിയിക്കുന്ന രേഖ. പ്രായപരിധി 50. അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തും. ഫോണ്‍: 0468 2222364.

കേരള വന ഗവേഷണ സ്ഥാപനത്തിൽ അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ ബാംബൂ അസിസ്റ്റന്റ്/ പ്രോജക്റ്റ് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 22 രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.

പ്രിൻസിപ്പൽ തസ്തികയിലേക്ക് നിയമനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രായം: 25 നും 67 നുമിടയിൽ. (01.09.2026 അടിസ്ഥാനത്തിൽ) യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.

മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ ക്ലാസ്സെടുത്ത് പ്രവൃത്തി പരിചയമുള്ളവർക്കും വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയമുള്ളവർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവഹണ പരിചയമുള്ളവർക്കും മുൻഗണന.

പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 17 രാവിലെ 10 ന് തിരുവനന്തപുരം വികാസ് ഭവൻ ഒന്നാംനിലയിലുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പ് സെക്ഷനിൽ എത്തിച്ചേരേണം. കൂടുതൽ വിവരങ്ങൾ www.mwdscholarship.kerala.gov.in ൽ ലഭ്യമാണ്.

കേരള വന ഗവേഷണ സ്ഥാപനത്തിൽ വാക് ഇൻ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രൊജക്റ്റ് ഫെല്ലോ/ സപ്പോർട്ടിംഗ് സ്റ്റാഫ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഒക്ടോബർ 16ന് രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്‌നിഷ്യൻ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് പിഎസ്‌സി റൊട്ടേഷൻ പ്രകാരം ഓപ്പൺ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഒക്ടോബർ 12ന് ഉച്ചയ്ക്ക് 1.30ന് അഭിമുഖം നടത്തുന്നു.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്‌സ്/ ഓട്ടോമേഷൻ & റോബോട്ടിക്‌സ്/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ വിഷയങ്ങളിലെതെങ്കിലും ബി.വോക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയങ്ങളിലെതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C. അല്ലെങ്കിൽ N.A.Cയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോൺ: 04712459255.

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 15-ന് രാവിലെ 10.30-ന് അരീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.

ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം കോഴ്സ് പൂര്‍ത്തിയാക്കിയ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2851700.

പുളിക്കല്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ അറ്റന്‍ഡര്‍ നിയമനം

പുളിക്കല്‍ ഹോമിയോ ഡിസ്പന്‍സറിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 19-ന് രാവിലെ 11 ന് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0483 2790059, 9496047815.

ഡെപ്യൂട്ടേഷൻ നിയമനം

ലൈഫ് മിഷനിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒഴിവുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ തസ്തികയിൽ അന്യത്രസേവനവ്യവസ്ഥയിൽ നിയമനം നടത്തും.

തദ്ദേശസ്വയംഭരണ വകുപ്പിലെ ഗസറ്റഡ് തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാർ നിശ്ചിത മാതൃകയിൽ വിശദമായ ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം അപേക്ഷിക്കണം.

മുൻപരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ഉച്ചയ്ക്ക് ശേഷം 3. വിവരങ്ങൾക്ക്: www.lifemission.kerala.gov.in.