കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതിയ താൽക്കാലിക, കരാർ, ദിവസവേതന നിയമന അവസരങ്ങൾ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ സെക്യൂരിറ്റി ഗാർഡ്, ലൈഫ് ഗാർഡ്, ശുചീകരണ തൊഴിലാളി, ഇൻഫർമേഷൻ സെന്റർ സ്റ്റാഫ് ഒഴിവുകൾ, പ്രവാസി ഭാരതീയർ കമ്മീഷനിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ്, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പോളിടെക്നിക് കോളേജിലെ ട്രേഡ് ഇൻസ്ട്രക്ടർ, കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്ട് ഫെല്ലോ, കഴക്കൂട്ടം വനിതാ ITIയിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ, പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ, സ്പീച്ച് തെറാപ്പിസ്റ്റ്, ക്ഷീരവികസന വകുപ്പിലെ വനിതാ കാറ്റിൽ കെയർ വർക്കർ, നാഷണൽ ആയുഷ് മിഷനിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ചിക് സെക്സർ തുടങ്ങിയ ഒഴിവുകൾ ഉൾപ്പെടുന്നു.
SSLC, Plus Two, Degree, Diploma, ITI, Paramedical, Audiology & Speech Language Pathology തുടങ്ങിയ വിവിധ യോഗ്യതകളുള്ളവർക്ക് അവസരങ്ങളുണ്ട്. അപേക്ഷാ അവസാന തീയതി, വാക്ക്-ഇൻ ഇന്റർവ്യൂ, പ്രായപരിധി, ശമ്പളം, യോഗ്യത, ആവശ്യമായ രേഖകൾ എന്നിവ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.
സെക്യൂരിറ്റി ഗാര്‍ഡ് താല്‍ക്കാലിക നിയമനം
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് (നാല് ഒഴിവ്), ലൈഫ് ഗാര്‍ഡ് (നാല്), ശുചീകരണ തൊഴിലാളികള്‍ (രണ്ട്), ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്റ്റാഫ് (രണ്ട്) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഒക്ടോബര്‍ 23 വൈകിട്ട് അഞ്ചിനു മുമ്പ് ബയോഡേറ്റ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും ഒക്ടോബര്‍ 24 രാവിലെ 10.30 ന് രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി / പ്ലസ്ടു, സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് / തത്തുല്യം, മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് / തത്തുല്യം ആണ് യോഗ്യത.
പ്രായപരിധി 18-45. ഒക്ടോബർ 12 വൈകിട്ട് അഞ്ചിന് മുൻപ് തപാൽ മുഖേനയോ നേരിട്ടോ കമ്മിഷൻ ഓഫീസിൽ അപേക്ഷ ലഭ്യമാക്കണം.
അപേക്ഷകരുടെ ഇ-മെയിൽ, വാട്സാപ്പ് മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം. വിലാസം: സെക്രട്ടറി, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, ആറാം നില, തൈക്കാട് പി ഒ, തിരുവനന്തപുരം, പിൻ: 695 014.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആശുപത്രി വികസനസമിതി മുഖേന ദിവസവേതനനിരക്കില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത- ബിരുദം, ഡി.സി.എ/ പി.ജി.ഡി.സി.എ, പ്രവൃത്തിപരിചയ മുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 21 - 40 വയസ്. ഒക്ടോബര്‍ 8ന് ഉച്ചയ്ക്ക് 2ന് കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അഭിമുഖം നടക്കും.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04923-264352.
പോളിടെക്‌നിക് കോളജിൽ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒക്ടോബർ ഒമ്പതിന് രാവിലെ 10ന് അഭിമുഖം നടത്തും.
യോഗ്യത: ഐ.ടി.ഐ ഇൻ സിവിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഉയർന്ന യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം.
പ്രോജക്ട് ഫെല്ലോ
തൃശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ / സപ്പോർട്ടിംഗ് സ്റ്റാഫിനെ താത്കാലികമായി നിയമിക്കുന്നതിന് ഒക്ടോബർ എട്ട് രാവിലെ 10ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം വനിത സർക്കാർ ഐടിഐയിൽ കോസ്‌മെറ്റോളജി ട്രേഡിൽ എസ്ഐയുസി നാടാർ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ഇവരുടെ അഭാവത്തിൽ മുസ്ലിം/ എസ്.സി.സി.സി / ഇ.ഡബ്ല്യു.എസ് / ധീവര / എസ്.സി / ഈഴവ / ബില്ല / തിയ്യ / ഹിന്ദു നാടാർ എന്നിവരെയും ഇവരുടെയും അഭാവത്തിൽ പൊതു വിഭാഗത്തെയും പരിഗണിക്കും.
ഉദ്യോഗാർഥികൾ ഒക്ടോബർ ഒൻപത് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിവരങ്ങൾക്ക്: 0471 2418317.
മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍ ഒഴിവ്
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ 'മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍' തസ്തികയിലെ ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
പ്രതിമാസം പരമാവധി 20,385 രൂപ വരെയാണ് വേതനം. യോഗ്യത- പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, ആറ് മാസത്തില്‍ കുറയാത്ത കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എം.ആര്‍.ടി കോഴ്‌സ്, അല്ലെങ്കില്‍ കെ.യു.എച്ച്.എസ് അംഗീകൃത മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍ കോഴ്‌സ്, അല്ലെങ്കില്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10ന് ഗവ. മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0491-2951010.
ഡബ്ല്യു.സി.സി വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2026-27 മില്‍ക് ഷെഡ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ഡബ്ല്യു.സി.സി വര്‍ക്കര്‍മാരെ നിയോഗിക്കുന്നു.
പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്ടോബര്‍ 13 വൈകിട്ട് നാലിനകം ബന്ധപ്പെട്ട യൂണിറ്റില്‍ ലഭിക്കണം.
അപേക്ഷകര്‍ ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് പ്രവര്‍ത്തന പരിധിയിലെ സ്ഥിര താമസക്കാരാകണം. വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലുള്ള ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2223711.
സ്പീച്ച് തെറാപ്പിസ്റ്റ് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍ സി ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 13ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് മെയിന്‍ ബ്ലോക്കില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0491 2951010.
ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിക്കായി ജില്ലയിലെ 12 ക്ഷീരവികസന യൂണീറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷിക്കാം.
പ്രായപരിധി: 45 വയസ്സ് വിദ്യാഭ്യാസ യോഗ്യത: S.S.L.C, കമ്പ്യൂട്ടർ പരിജ്ഞാനം. മുമ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. അതാത് യൂണീറ്റ് പരിധിയിൽ താമസിക്കുന്നവർക്കു മാത്രം അപേക്ഷിക്കം.
അവസാന തീയതി: ഒക്ടോബർ 13 വൈകിട്ട് 4.00 വരെ അപേക്ഷകരുടെ അഭിമുഖം ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 19-ന് നടത്തും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിന് എസ് എസ് എൽ സി ബുക്കിന്റെ ഒറിജിനൽ, പ്രവർത്തി പരിചയം സംബന്ധിച്ച രേഖകൾ സഹിതം ഹാജരാകണം.
നാഷണൽ ആയുഷ് മിഷനിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം
തൃശൂർ ജില്ലയിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ അംഗീകൃത ഡി.സി.എ അല്ലെങ്കിൽ പി.ജി.ഡി.സി.എ യോഗ്യതയുമുള്ള 40 വയസ്സിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 14,175 രൂപയാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 12-ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. 'ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, രാമവർമ ജില്ലാ ആയുർവേദ ആശുപത്രി കാമ്പസ്, പാലസ് റോഡ്, പട്ടുരായ്ക്കൽ, തൃശൂർ - 680022' എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.
ഒക്ടോബർ 14-ന് രാവിലെ 10.30-ന് തൃശൂർ പട്ടുരായ്ക്കലിലെ രാമവർമ ജില്ലാ ആയുർവേദ ആശുപത്രി കാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിലാണ് അഭിമുഖം. അഭിമുഖത്തിന് എത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്. 20-ൽ കൂടുതൽ ഉദ്യോഗാർത്ഥികൾ പങ്കെടുത്താൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ- 0487-2939190 .
ചിക് സെക്സറുടെ ഒഴിവില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യു
മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ചിക് സെക്സറുടെ ഒഴിവില്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യൂ ഒക്ടോബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
വി.എച്ച്.എസ്.സി ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ്(പൗള്‍ട്രി ഹസ്ബന്‍ഡറി), ചിക് സെക്സിംഗ് ആന്‍റ് ഹാച്ചറി മാനേജ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് (98 ശതമാനം ആക്കുറസി) യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. ഫോണ്‍-04812563726
