കേരളത്തിലെ വിവിധ സർക്കാർ ജോലി ഒഴിവുകൾ അറിയാം. കേരള മഹിള സമഖ്യ സൊസൈറ്റി, ജൂനിയർ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പുരാവസ്തു വകുപ്പ്, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് തുടങ്ങിയ നിയമനങ്ങളുടെ യോഗ്യത, അഭിമുഖ തീയതി, അപേക്ഷാ വിവരങ്ങൾ അറിയാം.


കേരള മഹിള സമഖ്യ സൊസൈറ്റിയിൽ അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് അഭിമുഖം നടത്തും.

ബിരുദാനന്തര ബിരുദം (സാമൂഹിക വിഷയങ്ങൾക്ക് മുൻഗണന), സ്ത്രീകളുമായി ബന്ധപ്പെട്ട പ്രവർത്തനരംഗത്ത്/ നോൺ ഗവൺമെന്റ് ഓർഗനൈസേഷനിൽ 10 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ മൂന്ന് രാവിലെ 10ന് തിരുവനന്തപുരം കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ ഹാജരാകണം.

സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുള്ള ഇടപെടലും ഗവേഷണ പരിപാടികളിലും പദ്ധതികളിലുമുള്ള പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി 40-65 വയസ്. വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ധനുവച്ചപുരം ഗവ. ഐ.ടി.ഐ യിൽ COPA ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (ജനറൽ കാറ്റഗറി) താൽക്കാലികമായി നിയമനം നടത്തുന്നതിന് ഒക്ടോബർ 27 രാവിലെ 11ന് ധനുവച്ചപുരം ഐ.ടി.ഐ യിൽ അഭിമുഖം നടത്തും.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവ്യത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.


വിമുക്തഭടന്മാർക്കായി തൊഴിൽമേള

ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ് (ഡിജിആർ) വിമുക്തഭടന്മാർക്കായി നവംബർ ആറ് രാവിലെ 7 മുതൽ തിരുവനന്തപുരം പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

വിമുക്തഭട തിരിച്ചറിയൽ കാർഡ് (ഇഎസ്എം 1 - കാർഡ്), ബയോഡാറ്റ/ റെസ്യൂമയുടെ 5 പകർപ്പുകൾ എന്നിവയാണ് ആവശ്യമായ രേഖകൾ. ഉദ്യോഗാർഥികൾക്കും തൊഴിലുടമകൾക്കും www.esmhire.com വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 020-26341217, 011-20863432, dirsedgr@desw.gov.in.

ഡാറ്റ എൻട്രി ഓപ്പറേറ്റർ: വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിമുക്തഭടന്മാർക്കും ആശ്രിതർക്കും അപേക്ഷിക്കാം.
ഫോൺ : 0495-2771881

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ നിയമനം

കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ സൈക്യാട്രിസ്റ്റ് അംഗത്തിന്റെയും കോഴിക്കോട് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ മെഡിക്കൽ പ്രാക്ടീഷണർ അംഗത്തിന്റെയും നിയമനത്തിനായി യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി നവംബർ 10. വെബ്സൈറ്റ്: www.ksmha.org. ഫോൺ: 0471-2472866.


ഡ്രൈവർ - ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ ഡ്രൈവർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 (KSR Part I Rule 144) പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.

അപേക്ഷകൾ നവംബർ 16 വൈകിട്ട് 5.15ന് മുമ്പായി ഇ-മെയിൽ (scpwdkerala@gmail.com) അഥവാ കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2720977.

പുരാവസ്തു വകുപ്പിന് കീഴിൽ വാക് ഇൻ ഇന്റർവ്യൂ

പുരാവസ്തു വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സായവരും 18 വയസ്സ് പൂർത്തിയായവരുമായിരിക്കണം.

ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 31ന് രാവിലെ 10 ന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള പഴശ്ശിരാജാ മ്യൂസിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ: 0471-2577465.

കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഐ.ടി വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം).

ഒക്ടോബർ 26 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് എത്തണം. യോഗ്യത, തീയതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ www.ceknpy.ac.in-ൽ ലഭ്യമാണ്. ഫോൺ: 0476-2665935.