കേരളത്തിലെ പുതിയ സർക്കാർ, സ്വകാര്യ മേഖല ജോലി ഒഴിവുകൾ അറിയാം. ഡ്രൈവർ, ക്ലർക്ക്, പ്രോജക്ട് ഫെല്ലോ, ജൂനിയർ മെന്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, പ്രോജക്ട് അസോസിയേറ്റ്, ഫിഷറീസ് പ്രോജക്ട് കോഓർഡിനേറ്റർ, വനിതാ കമ്മിഷൻ അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളുടെ യോഗ്യത, അപേക്ഷാ തീയതി, അഭിമുഖ വിവരങ്ങൾ അറിയാം. തൊഴിൽമേളകളുടെയും അപ്രന്റീസ്ഷിപ്പ് മേളയുടെയും വിവരങ്ങളും ലഭ്യമാണ്.


ഡ്രൈവര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മുട്ടമ്പലം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സും(കുറഞ്ഞത് മൂന്നു വര്‍ഷം കാലാവധിയുള്ളത്) തസ്തികയ്ക്ക് ആവശ്യമായ മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം. അപേക്ഷകള്‍ നവംബര്‍ 16ന് വൈകുന്നേരം അഞ്ചിനു മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍- 0481 2572422.

സ്വകാര്യ മേഖലയില്‍ തൊഴിലവസരം

ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ അഞ്ചു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ലേറെ ഒഴിവുകളില്‍ നിയമനത്തിന് നവംബര്‍ ഏഴിന് അഭിമുഖം നടത്തും.

ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ രാവിലെ പത്തു മുതലാണ് അഭിമുഖം. ഫോണ്‍-8138908657, 04812563451.

ക്ലർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ താല്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം യോഗ്യതയുണ്ടായിരിക്കണം.

സർക്കാർ / അർധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ സമാനമേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 16 വൈകിട്ട് അഞ്ചിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം - 695010 വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷ ലഭ്യമാക്കണം. ഫോൺ: 0471 2720977.


പ്രൊജക്ട് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് സമയബന്ധിത ഗവേഷണപദ്ധതികളിലേക്ക് പ്രൊജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബർ 19 രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യു നടത്തും. വിവരങ്ങൾക്ക്: www.kfri.res.in.

ജൂനിയർ മെന്റർമാരുടെ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

തൃശൂർ ചാലക്കുടി റീജണൽ സയൻസ് സെന്ററിലെ ഇന്നൊവേഷൻ ഹബ്ബിൽ ജൂനിയർ മെന്റർമാരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷഫോം www.kstmuseum.com ൽ ലഭിക്കും. അവസാന തീയതി നവംബർ 11. ഫോൺ: 0471 2306024, 2306025.

നിയുക്തി മെഗാ തൊഴില്‍മേള നവംബര്‍ 7 ന്

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'നിയുക്തി 2026' മെഗാ തൊഴില്‍മേള നവംബര്‍ 7 ന് സംഘടിപ്പിക്കും.

എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചെമ്പുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ ജോയ് ബാസ്റ്റിന്‍ ചാക്കോള അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും.

തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടക്കുന്ന തൊഴില്‍മേളയില്‍ ഐ.ടി.ഐ, ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഹെല്‍ത്ത്, എജ്യൂക്കേഷന്‍, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്. 25-ലധികം ഉദ്യോഗദായകര്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ എംപ്ലോയബിലിറ്റി സെന്ററുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9446228282.


കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2027 ഒക്ടോബര്‍ 19 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ' ഡെവലപ്‌മെന്റ് ഓഫ് സയന്റിഫിക് ക്യാപ്പബിലിറ്റി ഫോര്‍ കോംപാറ്റിങ് ഇല്ലീഗല്‍ ട്രേഡ് ആന്‍ഡ് സസ്റ്റയിനബ്ള്‍ മാനേജ്‌മെന്റ് ഓഫ് ഇന്ത്യന്‍ റോസ് വുഡ്' പ്രോജക്ട് അസോസിയേറ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി നവംബര്‍ 16 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടക്കും. വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിലെ കേരളാധീശ്വരപുരം ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 10-ന് രാവിലെ 11 ന് ഐ.ടി.ഐ. ഓഫീസില്‍ നടക്കും.

എം.ബി.എ., ബി.ബി.എ., ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമ എന്നിവയാണ് ഈ തസ്തികയിലേക്കുള്ള പ്രധാന യോഗ്യതകള്‍. കൂടാതെ, ഡി.ജി.ടി. സ്ഥാപനങ്ങളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സിലെ ഹ്രസ്വകാല പരിശീലന സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. പ്ലസ്ടു അല്ലെങ്കില്‍ ഡിപ്ലോമ തലത്തിലും അതിനു മുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0495 2371451.

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ (ശമ്പള സ്കെയിൽ-39,300-83,000) സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം- 695004 വിലാസത്തിൽ നവംബർ 15നകം ലഭിച്ചിരിക്കണം.


പ്രൊജക്റ്റ് കോഓർഡിനേറ്റർ നിയമനം; അപേക്ഷിക്കാം

കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന "ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്‌മന്റ് ഇൻ ഇന്ലാന്ഡ് അക്വാട്ടിക് എക്കോസിസ്റ്റംസ് (2026-27)" ഘടക പദ്ധതിയുടെ നിർവ്വഹണത്തിനായി താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ് സയൻസിൽ ബിരുദം (B.F.Sc.), ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം (M.F.Sc.), കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ/ മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ ക്യാപ്ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ ഫിഷ് പ്രൊസസ്സിംഗ് ടെക്‌നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിംഗ്/ സുവോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്.

പ്രവൃത്തിപരിചയം ഉള്ളവർക്കും, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും മുൻഗണന. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട‌ർ, ആലപ്പുഴയ്ക്ക് തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കണം. അവസാന തീയതി നവംബർ 16 വൈകുന്നേരം 4 മണി. ഫോൺ: 0477 2251103

അപ്രന്‍റീസ്ഷിപ്പ് മേള

കേന്ദ്ര സർക്കാരിന്‍റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴില്‍- നൈപുണ്യ വകുപ്പും സംയുക്തമായി ആർ.ഐ. സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 11ന് ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ പ്രധാനമന്ത്രി അപ്രന്‍റീസ്ഷിപ്പ് മേള നടത്തും.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ,പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒൻപതുമുതൽ 11 വരെ.അപ്രന്‍റീസ്ഷിപ്പ് പോർട്ടലായ www.apprenticeshipindia.gov.in വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ 0481-2561803.