കേരളത്തിലെ വിവിധ സർക്കാർ ജോലി ഒഴിവുകൾ അറിയാം. ശബരിമലയിൽ ശുചീകരണ തൊഴിലാളികൾ, ക്ലറിക്കൽ അസിസ്റ്റന്റ്, ലീഗൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി സർജൻ, സീനിയർ റസിഡന്റ്, ഗസ്റ്റ് അധ്യാപകൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി തുടങ്ങിയ തസ്തികകളിലെ യോഗ്യത, ശമ്പളം, അഭിമുഖ തീയതി, അപേക്ഷാ വിവരങ്ങൾ പരിശോധിക്കാം.



ശബരിമലയില്‍ ശുചീകരണ തൊഴിലാളി ഒഴിവ്

ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ താല്‍ക്കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ അഞ്ച് ശുചീകരണ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഏഴാം ക്ലാസ് പാസായ 40 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ദിവസവേതനം 710 രൂപ. യോഗ്യരായ അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നാഷണല്‍ ആയുഷ് മിഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നവംബര്‍ 26ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0468 2995008.

ക്ലറിക്കല്‍ അസ്സിസ്റ്റന്റ് നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ 27 ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം മതിയായ രേഖകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 296297


ലീഗൽ കൺസൾട്ടന്റ്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലീഗൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ.എൽ.ബി. ബിരുദമാണ് യോഗ്യത. ബാർ കൗൺസിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്ത് അഞ്ച് വർഷം പൂർത്തീകരിച്ചിരിക്കണം. മൂന്ന് വർഷത്തെ അഡ്വക്കേറ്റ് പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 60 വയസ്സ്.

അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം 695001 വിലാസത്തിൽ നവംബർ 28 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2330167.

അസിസ്റ്റന്റ് പ്രൊഫസർ

ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയാണ് പരിഗണിക്കുക. ഡിസംബർ ഒന്നിന് രാവിലെ 10 ന് ബന്ധപ്പെട്ട അസ്സൽ രേഖകൾ സഹിതം ടെസ്റ്റ്/ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0470-2627400.


മൃഗസംരക്ഷണ വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ ഒഴിവുള്ള ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിൽസാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തും.

നവംബർ 25 രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ക്ലിനിക്കൽ ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറിയി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഫോൺ: 0477-2252431

സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് നവംബർ 30 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും.

എമർജൻസി മെഡിസിൻ വിഭാഗത്തിൽ പി.ജി. ഉള്ളവരുടെ അഭാവത്തിൽ റെസ്പിറേറ്ററി മെഡിസിൻ / ജനറൽ സർജറി / അനസ്‌തേഷ്യോളജി / ഓർത്തോപീഡിക്‌സ് / റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പി.ജി. ഉള്ളവരെ പരിഗണിക്കും. ടി.സി.എം.സി. രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 73,500 രൂപ.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.


ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൽ സർക്കാർ കോളജിൽ 2026-27 അധ്യയന വർഷത്തിൽ കോമേഴ്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നവംബർ 25 രാവിലെ 10ന് യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

സംസ്ഥാന സ്പോർട്സ് കൗൺസിലിൽ  ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ആലപ്പുഴ, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ ഒഴിവുള്ള സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സർവീസിലെ സെക്ഷൻ ഓഫീസറുടെ പദവിയിലോ അല്ലെങ്കിൽ വിവിധ വകുപ്പുകളിൽ സമാന പദവികളിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

നിർദിഷ്ട അപേക്ഷ ഫോമിൽ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ നവംബർ 30 വൈകുന്നേരം അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം – 695001 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ 0471-2330167 എന്ന നമ്പരിലോ ബന്ധപ്പെടാം.