കേരളത്തിലെ വിവിധ സർക്കാർ ജോലി ഒഴിവുകൾ അറിയാം. എസ്.സി പ്രൊമോട്ടർ, ലബോറട്ടറി ടെക്നീഷ്യൻ, അധ്യാപകർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ, ജൂനിയർ മെന്റർ, ക്ലർക്ക്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വെറ്ററിനറി സർജൻ, ഫെസിലിറ്റേറ്റർ തുടങ്ങിയ തസ്തികകളിലെ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ തീയതി എന്നിവ പരിശോധിക്കാം.


എസ് സി പ്രമോട്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലുള്ള വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകളിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കും. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രായപരിധി 45 വയസ്സ്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കാക്കനാട
സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസിൽ നവംബർ 12ന് മുൻപായി സമർപ്പിക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷ മാതൃകയ്ക്കും (വകുപ്പിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്) ജില്ലാ പട്ടികജാതി വികസ‌ന ആഫീസുമായോ ബ്ലോക്ക്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോൺ: 0484 2422256.

ലബോറട്ടറി ടെക്നീഷ്യൻ

കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ ലബോറട്ടറി ടെക്നീഷ്യൻ താത്കാലിക നിയമനത്തിന് നവംബർ ആറ് ഉച്ചയ്ക്ക് ഒന്നരയ്ക്കു കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.

യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി നടത്തുന്ന ലബോറട്ടറി കോഴ്‌സ് വിജയം. ഉദ്യോഗർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 04812 563726. ഇമെയിൽ :cruktym.ahd@Kerala.gov.in

അധ്യാപക നിയമനം

കുഴിമണ്ണ ചുളളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ അറബിക് വിഷയത്തില്‍ ഫുള്‍ െൈടം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 8086064470.


അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ ഒഴിവ്

കേരള സർക്കാരിന് കീഴിലുള്ള സിമെറ്റ് നഴ്‌സിംഗ് കോളേജിന്റെ ധർമ്മടം, തളിപ്പറമ്പ്, ഉദുമ കേന്ദ്രങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

MSc നഴ്‌സിംഗ് ബിരുദവും മൂന്നുവർഷത്തെ അധ്യാപന പരിചയവുമാണ് അസിസ്റ്റന്റ് പ്രൊഫസറുടെ യോഗ്യത. MSc നഴ്‌സിംഗ് ബിരുദമാണ് ലക്ചററുടെ യോഗ്യത. കണ്ണൂർ, കാസർഗോഡ് നിവാസികൾക്ക് ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന. അപേക്ഷാഫോമിനും ഫീസും ഒടുക്കുന്നതിനും www.simet.in വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ, തിരുവനന്തപുരം - 695035. അപേക്ഷകൾ നവംബർ 18 വൈകിട്ട് 5ന് മുൻപായി ലഭ്യമാക്കുക. കൂടുതൽ വിവരങ്ങൾക്ക് - 0471 2302400, 9446028080.

ജൂനിയർ മെന്റർമാരുടെ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ചാലക്കുടി റീജണൽ സയൻസ് സെന്ററിലെ ഇന്നൊവേഷൻ ഹബ്ബിൽ ജൂനിയർ മെന്റർമാരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷഫോം www.kstmuseum.com ൽ ലഭിക്കും. അവസാന തീയതി നവംബർ 11. ഫോൺ: 0471 2306024, 2306025.

ക്ലർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ താല്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം യോഗ്യതയുണ്ടായിരിക്കണം. സർക്കാർ / അർധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ സമാനമേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 16 വൈകിട്ട് അഞ്ചിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷ ലഭ്യമാക്കണം. ഫോൺ: 0471 2720977.


ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്‍: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം

മലപ്പുറം ജില്ലയിലെ ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക സംബന്ധിച്ച് ആര്‍ബിട്രേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുന്‍പാകെ ലഭിച്ച പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ കുറയാത്ത പദവിയില്‍ നിന്നും വിരമിച്ചവര്‍ക്കും ഭൂമി ഏറ്റെടുക്കല്‍, ആര്‍ബിട്രേഷന്‍ വിഷയങ്ങളില്‍ പ്രവൃത്തിപരിചയവും അവഗാഹവുമുള്ളവര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും വിശദമായ ബയോഡാറ്റയും സഹിതം നവംബര്‍ 13-ന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍: 0483 2739581.

രാത്രികാല വെറ്ററിനറി സര്‍ജന്‍ ഒഴിവ്

പത്തനംതിട്ട ജില്ലയില്‍ പുളിക്കീഴ് ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും.

വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നവംബര്‍ അഞ്ച് രാവിലെ 11 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762.

ഫെസിലിറ്റേറ്റര്‍ നിയമനം

പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹ്യ പഠനമുറികളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു.

യോഗ്യരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 13 ന് രാവിലെ 10.30 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് വാക്-ഇന്‍ ഇന്റര്‍വ്യൂവിന് എത്തേണ്ടതാണ്. ഫോണ്‍- 9526665016.


ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു

സമഗ്ര ശിക്ഷാ കേരളയുടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രോജക്‌ട് ഓഫീസുകളിൽ ക്ലാർക്ക് തസ്‌തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ക്ലാർക്ക് തസ്‌തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ മാത്രമാണ് അപേക്ഷ അയയ്ക്കേണ്ടത്. വിദ്യാഭ്യാസവകുപ്പിൽ നിന്നുള്ള അപേക്ഷകർക്കായിരിക്കും മുൻഗണന.

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭ്യമാണ്. അപേക്ഷകൾ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 10.