കേരളത്തിലെ വിവിധ സർക്കാർ ജോലി ഒഴിവുകൾ അറിയാം. ജില്ലാ നിയമസേവന അതോറിറ്റിയിൽ ഡ്രൈവർ, ചമ്പക്കുളം സി.എച്ച്.സിയിൽ നൈറ്റ് വാച്ച്മാൻ, അടൂർ ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ്, ട്രാൻസ്‌ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ വിവിധ തസ്തികകൾ, ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡോക്ടർ ഒഴിവുകൾ. യോഗ്യതയും അപേക്ഷാ തീയതികളും അറിയാം.


ഡ്രൈവർ നിയമനം

ജില്ലാ നിയമസേവന അതോറിറ്റി ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം.

ദിവസവേതനം: 810 രൂപ. യോഗ്യതകൾ: ഏഴാം ക്ലാസ് പാസ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ്, 3 വർഷത്തെ പ്രവൃത്തിപരിചയം, മെഡിക്കൽ ഫിറ്റ്നസ് നിർബന്ധം.

യോഗ്യത, പ്രവൃത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും അടങ്ങിയ അപേക്ഷ നവംബർ 26 വൈകിട്ട് 5.00ന് മുമ്പായി സെക്രട്ടറി, ജില്ലാ നിയമസേവന അതോറിറ്റി, ജില്ലാ കോടതി ഗ്രൗണ്ട്, ആലപ്പുഴ 688013 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇന്റർവ്യൂ സമയത്ത് ഹാജരാകുമ്പോൾ പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഫോൺ: 0477-2262495.

നൈറ്റ് വാച്ച്മാൻ:വാക്ക് ഇൻ ഇന്റർവ്യു

ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നൈറ്റ് വാച്ച്മാൻ (2 ഒഴിവുകൾ) തസ്തികയിലേക്ക് നവംബർ 17 രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് " വാക്ക് ഇൻ ഇന്റർവ്യു " നടത്തുന്നു.

പ്രായ പരിധി : 18 - 60 വയസ് . യോഗ്യത പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. പാരമിലിട്ടറി/മിലിട്ടറി/പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും, ചമ്പക്കുളം പഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ ആവശ്യമായ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.


ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം.

ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നവംബര്‍ 17നും ക്ലീനിങ് ജീവനക്കാരുടെ തസ്തികയില്‍ നവംബര്‍ 18നുമാണ് അഭിമുഖം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ.

ലിഫ്റ്റ് ഓപ്പറേറ്റര്‍ യോഗ്യത: പത്താംക്ലാസ് ജയം, ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 55 (2026 ജനുവരി ഒന്നിന്). ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: പ്ലസ് ടു, സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് ടെസ്റ്റ് നടത്തും), പ്രായപരിധി 50 (2026 ജനുവരി ഒന്നിന്).

ക്ലീനിങ് ജീവനക്കാര്‍ യോഗ്യത: ഏഴാം ക്ലാസ്, സ്ഥാപനങ്ങളില്‍ ക്ലീനിങ് ജോലിയിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 50 (2026 ജനുവരി ഒന്നിന്). ഫോണ്‍: 04734 223236.

എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിൽ കരാർ നിയമനം

എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ സെന്റർ കോർഡിനേറ്റർ, കമ്മ്യൂണിറ്റി കൗൺസിലർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

സെന്റർ കോർഡിനേറ്റർ നിയമനത്തിന് പിജിയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മുൻഗണന. കമ്മ്യൂണിറ്റി കൗൺസിലർക്ക് ബിരുദമാണ് യോഗ്യത. കൗൺസിലിംഗ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം. നവംബർ 15 വൈകിട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ - 682030 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് : 0484 2425377


അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക് കീഴിലെ കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ മൂന്ന്. വിവരങ്ങൾക്ക്: www.cmd.kerala.gov.in.

ഡോക്ടർ നിയമനം

​പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

​താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 18-ന് വൈകീട്ട് അഞ്ചിനകം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസിൽ നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ : 9495999304 .